ഗസ്സ...
ഗസ്സ...
കരയില്ല
കരളലിയിക്കുന്ന കാഴ്ചകളില്‍
തളരില്ല
പോര്‍വിമാനങ്ങള്‍
തീമഴ പെയ്യിക്കുമ്പോള്‍
മാലാഖമാരുടെ ചിറകിലേറി
സ്വര്‍ഗത്തിലേക്കു പറക്കുന്ന കുഞ്ഞൂങ്ങള്
ഉടുപ്പില്‍ മറന്നുപോയ പെന്സിലിനെ
പറ്റിയാണൊ പറയുന്നത്?
ഗസ്സ....
വെളുത്തവീട്ടിലെ
യജമാനനു മനുഷ്യമാംസം
ചേര്ത്തത്താഴമൊരുക്കാന്
കുരച്ചു വരുന്നു വേട്ടനായ്ക്കള്‍..
കുഞ്ഞു തലയോട്ടികൊണ്ടു
ജൂതന്റെ കുട്ടിക്കു കളിപ്പാട്ടം വേണമത്രെ
ക്രൂരമൌനം കൊണ്ടോശാന പാടുന്നവര്‍
പറയുന്നുണ്ട്
എലിപൂച്ച കളിയേക്കാള്‍ രസമാണത്രെ
ഈ പൊള്ളിപ്പിടയലും
ആര്‍ത്തനാദങ്ങളും.
ഗസ്സ
നീ പറഞ്ഞില്ലേ
മണ്ണില്ലാത്തവന്റെ
മാനവും പ്രതിരോധവും
അപരാധമെന്നു...
ഗസ്സ...
മരിച്ചുപോയ ഓരോ കുഞ്ഞൂം
ഉയര്‍ത്തെഴുനേല്‍ക്കും
തെല്അലീവിലെ തെരുവുകളിലേക്കു
തീക്കല്ലുകള്‍ എറിയും
തീക്കല്ലുവീഴുന്നിടമൊക്കെ
നിനക്കധീനപ്പെടൂം
നിന്റെ പ്രഭാതങ്ങളില്‍
അത്തിമരം പൂക്കും
ഒലീവു ചില്ലകള്‍ തളിര്‍ക്കും
ജറൂസലമിലെ ഭവനങ്ങളില്‍
ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കു
നിന്റെ പെണ്മക്കള് മുലയൂട്ടും
ആണ്മക്കളവരെ
ഹ്രുദയത്തോടു ചേര്‍ക്കും....
വിമോചിക്കപ്പെട്ടവര്
അതിര്ത്തിതീര്ക്കില്ല...
ഗസ്സ...
നിന്റെ കുഞ്ഞൂങ്ങള്
ശലഭങ്ങളെപ്പോലെ സ്വര്‍ഗത്തില്‍......
Subscribe to:
Post Comments (Atom)


3 comments:
ആരുടെ കവിതയെന്നറിയില്ല..നന്നായി തോന്നിയപ്പോള്‍ ഇവിടെ ചേര്‍ത്തുവെന്ന് മാത്രം
“മരിച്ചുപോയ ഓരോ കുഞ്ഞൂം ഉയര്‍ത്തെഴുനേല്‍ക്കും“
മറ്റൊരു യുദ്ധത്തിനാണെങ്കില്‍ വേണ്ട.........
അവരെങ്കിലും സ്വര്‍ഗ്ഗത്തില്‍ സുഖമായി ഇരിക്കട്ടെ...
ഹാഷിം,
ഇത് ഹാരിസ് എടവന യുടെ കവിതയാണ്.ഈ കവിത ബൂലോഗ കവിത എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവിടെ നിന്ന് ഈ കവിത വായിക്കാം.
-- മിന്നാമിനുങ്ങ്
Post a Comment