Followers

Tuesday, January 19, 2010

'മോനെ ഇതേതാ രാജ്യം?

'മോനെ ഇതേതാ രാജ്യം?', 'ഈസാ നബി കോട്ടമ്മല്‍ ഇറങ്ങിയിട്ടുണ്ട്'; തുടങ്ങിയ ചോദ്യങ്ങളും പ്രസ്താവനകളുമായി ഒരു മനുഷ്യന്‍ ചെന്നമങ്ങല്ലൂരിന്റെ ചരിത്രത്തിലൂടെ കടന്നു പോയി.. നാറാണത്തുഭ്രാന്തനെപ്പോലെ. അത് മറ്റാരുമല്ല; നമ്മുടെ പരേതനായ അരട്ടുമന്നില്‍ അയമതാക്ക തന്നെ.
പുറത്താക്കപ്പെട്ടവന്റെ വിളിച്ചുപറയലുകളാണു ലോകത്തിന്റെ വെളിപാടുകളായിത്തീരാറുള്ളതെന്നു വിജയന്‍ മാഷ്‌ പറഞ്ഞത് അന്വര്‍തമാക്കുന്നതായിരുന്നു അരട്ടുമന്നില്‍ അയമതാക്കയുടെ വായില്‍ നിന്ന് വീഴുന്ന ഓരോ വാക്കുകളും.
അനീതിയും അസമത്വവും നിറഞ്ഞ ഈ ലോകത്തോടുള്ള പ്രതിഷേധമായിരുന്നോ അഹമത് കാക്ക സ്വയം വരിച്ച ഈ ഭ്രാന്ത്?

കയ്യില്‍ ഒരു വടിയും വീശി തുടര്‍ച്ചയായി ഏമ്പക്കം വിട്ടു കൊണ്ട് റോഡിലൂടെ നടന്നു പോകുന്ന അഹമെദ് കാകയുടെ ചിത്രം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഓര്മ കാണില്ല. ആള്‍കൂട്ടത്തില്‍ തനിയെ എന്ന് പറഞ്ഞത് പോലെ പള്ളിയില്‍ നമസ്കാരത്തിന് വരി നില്‍കാതെ ഏറ്റവും പിന്നില്‍ ഏകനായി നിലയുറപ്പിച്ചിരുന്ന അദ്ധേഹത്തിന്റെ ചിന്തകള്‍ ഒരു പക്ഷെ നമുക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തത് കൊണ്ടായിരിക്കുമോ..
എല്ലാറ്റിലും എല്ലാവരില്‍ നിന്നും വിത്യസ്തനാവാന്‍ ആഗ്രഹിക്കുകയായിരുന്നോ അഹമദ് കാക ..എല്ലാവരും 'അസ്സലാമു അലൈകും' എന്ന് അഭിവാദ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റേതു 'സലമുല്ലാഹി അലൈകും' എന്നായിരിക്കും.. എല്ലാം തല തിരിഞ്ഞ ഈ ലോകത്തോടുള്ള അദ്ധേഹത്തിന്റെ മറ്റൊരു പ്രതികരണമാവാം അത് !

2 comments:

sali said...

9yoonusameen ullattuparambil mannarkkad palakkad kerala 678582 mo,9847396665

sali said...

very good your pablish