Followers

Tuesday, January 19, 2010

ഒരു മാന്ദ്യ കാല ചിന്ത

ഖത്തറിലെ ഒരു സൂപര്‍ മാര്‍കറ്റില്‍ പൂളയുടെ ഇലയും മധുരക്കിഴങ്ങിന്റെ
ഇലയും വില്പനയ്ക്ക് വെച്ചിരിക്കുന്നത്‌ കണ്ടപ്പോള്‍ വലിയ അത്ഭുദം
തോന്നി.. നമ്മുടെ നാട്ടില്‍ പൂളയുടെ ഇല ചൊരുക്കുമെന്നു പറയും. പൂളയുടെ ഇല
തിന്നു ചത്തു പോയ ആടിനെ ക്കുറിച്ച് കേട്ടിട്ടുണ്ട്.. ഏതായാലും
ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തന്നെ തീരുമാനിച്ചു.. ഈ മാന്ദ്യ
കാലത്ത് ബിച്ചു മാസ്ടരും ഉമ്ര്‍കോയ മാസ്ടരുമൊക്കെ
കൃഷിയിലെക്കഇറങ്ങിയതിന്റെ വാര്‍ത്തകള്‍ cmronweb.com റിപ്പോര്‍ട്ട്
ചെയ്തിരുന്നല്ലോ. അപ്പോള്‍ പുതിയ പച്ചക്കറിയിനങ്ങള്‍ നമുക്ക്
നിര്‍ലോഭമായി കിട്ടുന്നതുന്ടെന്കില്‍ നമ്മുടെ മാന്ദ്യ കാലത്തെ
മറികടക്കാന്‍ വലിയ സഹായമാവുമെന്നു കരുതുന്നു. വിറ്റാമിന്‍ എയും സീയും
വളരെയധികമുള്ള മധുരക്കിഴങ്ങിലകള്‍ പ്രമേഹത്തിനും കൊളസ്ട്രോളിനും
സിദ്ധൌഷധമത്രേ..!!
ചൈനക്കാരും തൈലണ്ടുകാരും ചീരയെക്കള്‍ പ്രാധാന്യത്തോടെയാണ്
മധുരക്കിഴങ്ങിന്റെ ഇല ഉപയോഗിക്കുന്നതു. . നാം സാധാരണ ഉപയോഗിക്കുന്ന
പയറില, മുരിങ്ങയില പോലെയുള്ളവയിലുണ്ടാകുന്ന ചവര്പ് രസം ഈ
ഇലകള്കില്ലത്രേ.. ഏതായാലും അതൊന്നു പരീക്ഷിച്ചു നോക്കിയിട്ട് തന്നെ
കാര്യം. എന്റെ ഖത്തറിലെ വീടിന്റെ പിറകില്‍ പൂളയും മധുരക്കിഴങ്ങും വാഴയും
നന്നായി വളരുന്നത് സാന്ദര്‍ഭികമായി അനുസ്മരിക്കട്ടെ.. (ഫോട്ടോകള്‍ കാണുക)
താഴെക്കൊടുത്ത ഒരു ബ്ലോഗില്‍ കൂടുതല്‍ ചര്‍ച്ചകളും കാണുക
http://marcsala.blogspot.com/2006/06/unusual-greens-part-3.html

No comments: